Sweet dishes

ഈസി അരിയുണ്ട 


എല്ലാവർക്കും കഴിക്കാൻ പറ്റിയ നല്ലൊരു ഹെൽത്തി സ്നാക്ക്.

Ingredients :
മട്ട അരി - 2 കപ്പ്
ശർക്കര - 1 കപ്പ്‌
ഏലക്ക പൊടിച്ചത് - 1tsp
വെള്ളം - 1/4 കപ്പ്‌
തേങ്ങ ചിരകിയത് - 1/4 കപ്പ്‌

അരി നല്ലപോലെ കഴുകി ഒരു അരിപ്പയിൽ ആക്കി 10 mins കുതിരാൻ വെക്കുക. ശർക്കര ഒരു പാത്രത്തിൽ വെള്ളം ഒഴിച്ച് ഉരുക്കി മാറ്റി വെക്കുക.
നല്ല ഒരു ചീനച്ചട്ടി എടുത്തിട്ട് അരി അതിൽ ഇട്ടു നല്ലപോലെ വറുത്തെടുക്കുക. ചെറു തീയിൽ വേണം വറക്കാൻ അല്ലെങ്കിൽ അരി കരിഞ്ഞു പോകും. കൈ എടുക്കാതെ ഇളക്കിക്കൊണ്ടിരിക്കണം എന്നിട്ട് അരി പൊട്ടുന്ന പാകത്തിന് തീ ഓഫ് ചെയ്ത് തണുക്കാൻ മാറ്റിവെക്കുക.

അരി തണുത്തു കഴിയുമ്പോൾ മിക്സിയിൽ ഒന്നു പൊടിച്ചെടുക്കുക. ഒത്തിരി പൊടി ആകരുത് ചെറിയ തരി വേണം.
ഇനിയും അരിയുണ്ട ഉണ്ടാക്കാൻ തുടങ്ങാം.
ഒരു പാത്രത്തിൽ പൊടിച്ച അരിയും തേങ്ങാ ചിരകിയതും ഏലയ്ക്കാപ്പൊടിയും ഇട്ട് നല്ലപോലെ ഇളക്കുക. ഇതിലേക്ക് ഉരുക്കി വെച്ച് ശർക്കരപ്പാനി കുറേശ്ശെ കുറേശ്ശെ ഒഴിച്ച് ഇളക്കിയെടുക്കുക. കുഴച്ചെടുത്ത മിശ്രിതം ഒത്തിരി കട്ടിയായി പോകരുത്. ഇനിയും അതിൽ നിന്നും നെല്ലിക്കാ വലുപ്പത്തിൽ ഉള്ള ബോളുകൾ ആക്കി ഉരുട്ടി എടുക്കുക.

ബോളുകൾ ആക്കി ഉരുട്ടിയ അരിഉണ്ട ഒരു എയർ ടൈറ്റ് കണ്ടെയ്നറിൽ ആക്കി വെച്ചാൽ കുറെ ദിവസം കേടാകാതെ സൂക്ഷിക്കാം.



മാങ്ങോ ജാം 


വേണ്ട ചേരുവകൾ
1. ദശക്കട്ടിയുള്ള മാങ്ങാപ്പഴം തൊലി ചെത്തി ചെറുതായി മുറിച്ചത് ........... 4 എണ്ണത്തിന്റെ ..
2 പഞ്ചസാര ............ 2 കപ്പു്
3 നാരങ്ങാനീര് ......... ഒന്നര സ്പൂൺ.( സിട്രിക്ക് ആസിഡു് കാൽ സ്പൂൺ)
4. ഗ്രാമ്പൂ ............. 2, 3 എണ്ണം.( ആവിശ്യമെങ്കിൽ മതി )

തയ്യാറാക്കുന്ന വിധം
....................................
മാങ്ങാപ്പഴം ഒരുമിക്സിയുടെ ജാറിൽ ഒട്ടും വെള്ളം ചേർക്കാതെ അടിച്ചെടുക്കണം.
ഒരു ചുവടുകട്ടിയുള്ള ഒരു പാത്രത്തിൽ 4 കപ്പ് വെള്ളം ഒഴിച്ച് തിളക്കുമ്പോൾ പഞ്ചസാര ഇട്ടു്പാനിയാക്കി ഇതിലേക്ക് അടിച്ചു വെച്ച മാങ്ങായുടെ പൾപ്പു് ഒഴിച്ചു് ഇളക്കി കൊണ്ടിരിക്കണം. ഗ്രാമ്പൂ ,നാരങ്ങാനീരും' ഒഴിച്ച് ഇളക്കണം.ഇതിന്റെ പാകം നോക്കുന്നത് ചട്ടുകം കൊണ്ടു് കോരി നോക്കുമ്പോൾ കൂട്ടു് മുറിഞ്ഞു വീഴണം.
പടത്തിൽ കാണുന്ന പരുവത്തിൽ വാങ്ങണം.
NB. jam പലതരത്തിലും ഉണ്ടാക്കാം. ഞാൻ ഉണ്ടാക്കുന്നതിൽ ഒരു രീതിയാണ് ഞാൻ എഴുതിയത്.

2 മാങ്ങാ എടുക്കുന്നതു പോലെ പഞ്ചസാര കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാം.
3. പൈനാപ്പിൾ jam, mixed fruit Jam എല്ലാം
പല വിധത്തിലാണ് ഉണ്ടാക്കുന്നത്. അത് പിന്നീടു് ഇടാം.
4. ഇപ്പോൾ മാങ്ങയുടെ സീസൺ ആണല്ലോ?jam ഉണ്ടാക്കി fridge ൽ വെച്ചാൽ കേടുകൂടാതെ ഒരുപാടു കാലം ഇരിക്കും.


ഫ്രൈഡ്  ബിസ്ക്കറ്റ് 


വേണ്ട ചേരുവകൾ
1.മൈദാ മാവു് ...................... 1 കപ്പു്
2. മുട്ട... ............ ...................... 1 എണ്ണം
3 നെയ്യ്.................................... 2 സ്പൂൺ
4 പഞ്ചസാര പൊടിച്ചത് ........ 5 സ്പൂൺ
5. സോഡാപ്പൊടി ................. ഒരു നുള്ള്
6 .ഉപ്പു് ...................................... ഒരു നുള്ളു്
7 എണ്ണ ................................. വറക്കാൻ വേണ്ടതു്.

തയ്യാറാക്കുന്ന വിധം

ഒരു പാത്രത്തിൽ മൈദാ മാവു് എടുത്ത് ഇതിലേക്ക് പഞ്ചസാര പൊടിച്ചത് ,സോഡാപ്പൊടിയും ചേർത്തു് നല്ല തു പോലെയോജിപ്പിക്കുക. ഇതിലേക്ക് ഉപ്പു്
നെയ്യ്, മുട്ട എന്നിവ ചേർത്ത് ചപ്പാത്തി മാവുപോലെ കുഴച്ചെടുക്കണം. ആവിശ്യമെങ്കിൽ സ്വല്ലം വെള്ളം ചേർത്തു മയത്തിൽ കുഴച്ച് സ്വല്പം കനത്തിൽ പരത്തി ഇഷ്ടമുള്ള ഷേയ്പ്പിൽ മുറിച്ചെടുത്ത് ചൂടായ എണ്ണയിൽ വറത്തു കോരണം'









Comments