Kerala Cuisine

വറുത്തു അരച്ച നാടൻ ചിക്കൻ കറി 




വറുത്തരച്ച നാടൻ ചിക്കൻകറി
.....................................................
വേണ്ട ചേരുവകൾ
1ചിക്കൻ .............................. ഒന്നര കിലോ.
2 സവാള നീളത്തിൽ കനം കുറച്ചരിഞ്ഞത് '..... 4 വലിയ സവാളയുടേത്
3. ഇഞ്ചി ,വെളുത്തുള്ളി ചതച്ചത് ... 2 വലിയ സ്പൂൺ
4 പച്ചമുളക് അരിഞ്ഞത് .............. 3 എണ്ണം
5 തക്കാളി ചെറുതായി അരിഞ്ഞത് ....2 എണ്ണം
6 മുളകുപൊടി .........1 സ്പൂൺ കുരുമുളകുപൊടി അര സ്പുൺ
7 പിരിയൻ മുളകുപൊടി :..... 1 സ്പൂൺ
8 മല്ലിപ്പൊടി :........................ ഒന്നര സ്പൂൺ
9 ചിക്കൻ മസാല ................ ഒന്നര സ്പൂൺ
10 ഗരം മസാല ..................... അര സ്പൂൺ
11. മഞ്ഞൾപ്പൊടി ................ അര സ്പൂൺ
12. തേങ്ങാക്കൊത്ത് .........:.. 4 സ്പൂൺ
13. ഉപ്പു്, കറിവേപ്പില ....ആവിശ്യത്തിന്
14 എണ്ണ ....................... 3 സ്പൂൺ
15 ചെറിയ ഉള്ളി അരിഞ്ഞത്
16 കടുക് .. കറിവേപ്പില ...താളിക്കാൻ വേണ്ടതു്.

തയ്യാറാക്കുന്ന വിധം
ചിക്കൻ കഷണങ്ങൾ വൃത്തിയായി കഴുകിയെടുത്ത് സ്വല്പം മുളകുപൊടി, മഞ്ഞൾ പൊടി, കുരുമുളകുപൊടി ഇത്രയും ചേർത്ത് പുരട്ടി അര മണിക്കൂർ മാറ്റിവെക്കണം
ഒരു പാനിൽ ഒരു സ്പൂൺ എണ്ണയൊഴിച്ച് ചൂടാകും കുറച്ച്ചെറിയ ഉള്ളി അരിഞ്ഞതും കറിവേപ്പിലയുചേർത്ത് വഴറ്റി ബ്രൗൺ നിറമാകുമ്പോൾ 6 മുതൽ 11 വരെയുള്ള ചേരുവകൾ ചേർത്തു് മസാലകൾ മൂത്ത മണം വരുമ്പോൾ വാങ്ങി ആറി കഴിയുമ്പോൾ നല്ലതുപോലെ അരച്ചെടുക്കണം'
പിന്നീടു് നല്ല ചുവടു കട്ടിയുള്ള ഒരു പാത്രം വെച്ച് എണ്ണ യൊഴിച്ചു് ചൂടാകുമ്പം ഇതിലേക്ക് ഇഞ്ചി വെളുത്തുള്ളി ചതച്ചതു ചേർത്ത് ഇളക്കി സവാള, തേങ്ങാക്കൊത്ത്, '
പച്ചമുളക് അരിഞ്ഞതും ചേർത്തു് ഗോൾഡൻ നിറമാകുമ്പോൾ തക്കാളിയും ഇട്ട് അടച്ചു വയ്ക്കണം .അഞ്ചു മിനിറ്റിനു ശേഷം പുരട്ടി വെച്ച ചിക്കൻ ചേർത്ത് 10 മിനിറ്റ് വഴറ്റണം. പിന്നെ ഉപ്പു് ചേർത്ത് കറിവേപ്പിലയും ഇട്ടു് പാകത്തിന വെള്ളവും ,അരച്ചുവെച്ച അരപ്പും ചേർത്തു് ഇളക്കി അടച്ചു വെച്ചു വേവിച്ചെടുക്കണം. പാകത്തിന് വെള്ളം വറ്റിച്ചെടുക്കണം..
ഒരു പാൻ വെച്ച് എണ്ണ ഒഴിച്ച് ചെറിയ ഉള്ളി അരിഞ്ഞതും ,കടുകും ,കറിവേപ്പിലയും താളിച്ച് കറിയിൽ ഒഴിച്ച് ഇളക്കണം.
NB - ചിക്കൻ കറി പല രീതിയിലും ഉണ്ടാക്കാം.
എളുപ്പത്തിൽ ഉണ്ടാക്കുന്ന വിധം പിന്നീട് ഇടാം.





Soya Fry



സോയാ ചങ്ക്സ് ഫ്രൈ (soya fry )
.......................................................
വേണ്ട ചേരുവകൾ
1. സോയാ ചങ്ക്സു് ............... 100 g.
2 സവാള ചെറുതായി നീളത്തിൽ അരിഞ്ഞതു് ....... 4 എണ്ണത്തിന്റെ .
3. ഇഞ്ചി ,വെളുത്തുള്ളി ,ചതച്ചത് .... ഒന്നര സ്പൂൺ
4. പച്ചമുളക് ............. 2എണ്ണം അരിഞ്ഞത്.
5.തക്കാളി ചെറുതായി അരിഞ്ഞത് .... 1 വലുത്.
6 തേങ്ങാക്കൊത്ത് അരിഞ്ഞത്.......... നമ്മുടെ ആവിശ്യാനുസരണം.
7. മുളകുപൊടി .......... 1 സ്പൂൺ
8 മല്ലിപ്പൊടി ................. ഒന്നര സ്പൂൺ
9ഗരം മസാലപ്പൊടി ....... അര സ്പൂൺ
10. മഞ്ഞൾപ്പൊടി ........... കാൽ സ്പൂൺ
11. ഉപ്പു് ,കറിവേപ്പില ........ ആവിശ്യത്തിനു്.
12. എണ്ണ - ................... ....... ആവിശ്യത്തിന്.

തയ്യാറാക്കുന്ന വിധം
...................................
സോയാ നല്ല ചൂടുവെള്ളത്തിൽ 20 മിനിറ്റു് ഇടണം. പിന്നീട് തണുത്ത വെള്ളത്തിൽ നല്ല തു പോലെ കഴുകി പിഴിഞ്ഞു വാരിയെടുക്കണം. മൂന്നാലു തവണ കഴുകണം. .. (പിഴിയുമ്പോൾ പത പോലെ വരും. അതിന്റെ smell ചിലർക്ക് ഇഷ്ടമല്ല ) പിന്നെസ്വല്പം മഞ്ഞൾപ്പൊടി ,ഉപ്പു് ,സ്വല്പം മുളകുപൊടിയും ചേർത്തു ,സ്വല്പം വെള്ളവും ചേർത്ത്Cooker ൽ അടുപ്പിൽ വെച്ചു് ഒരു വിസിലു കേൾക്കുമ്പോൾ വാങ്ങി വെക്കണം. അല്ലെങ്കിൽ വെന്തുപോകും. ചൂടു പോയി കഴിയുമ്പോൾ സോയാ രണ്ടായി മുറിച്ചു വെക്കണം.
ഒരു പാൻ അടുപ്പിൽ വെച്ചു് എണ്ണ ഒഴിച്ച് ഇഞ്ചി വെളുത്തുള്ളി ചതച്ചത് ചേർത്ത് ഇളക്കി സവാള, പച്ചമുളക് ചേർത്ത് വഴറ്റണം. നല്ലതുപോലെ വഴന്നു കഴിയുമ്പോൾ ഇതിലേക്ക് തക്കാളി ചേർത്ത് ഉപ്പും ,മഞ്ഞൾ പൊടി ,കറിവേപ്പിലയും ചേർത്തു് അടച്ചു വെക്കണം. തക്കാളി വഴന്നു കഴിയുമ്പോൾ മുളകുപൊടി ,മല്ലിപ്പൊടി ,ഗരം മസാല ചേർത്ത് മൂത്ത മണം വന്നു കഴിയുമ്പോൾ വേവിച്ച സോയാ ചേർത്തിളക്കി dry ആക്കി വാങ്ങാം.
NB ...Soa roast ആക്കിയും എടുക്കാം.
മസാലയുടെ കൂടെ സോയാ ചേർത്തിളക്കി വാങ്ങിയാൽ മതി.





ഉപ്പുമാവ് (Soft uppumavu)

ഉപ്പുമാവ് ( Soft ഉപ്പുമാവ്)
...........................................
വേണ്ട ചേരുവകൾ
..................................
1. വറുത്ത റവ ..................... 2 കപ്പു്.
2 .ഉള്ളി അരിഞ്ഞത് ........... 3 സ്പൂൺ
3. പച്ചമുളക്................. 3 എണ്ണം (എരിവിന്റെ അനുസരിച്ച് കൂട്ടുകയോ കുറക്കുകയോ ചെയ്യാം)
4. ഇഞ്ചി കൊത്തിയരിഞ്ഞത് ..... ഒന്നര സ്പൂൺ
5. തേങ്ങാ ചിരവിയത് ...... ഒന്നര കപ്പു്. (ഇഷ്ടാനുസരണം ചേർക്കാം)
6. എണ്ണ ............................ 2 സ്പൂൺ
7 .. കടുക്, ഉഴുന്നു പരിപ്പു് ...പരിപ്പു് ,കറിവേപ്പില ... സ്വല്പം വീതം.(ഇഷ്ടാനുസരണം ചേർക്കാം.)
8 വെള്ളം .... 4 കപ്പ്.
9. ഉപ്പു് ............ആവിശ്യത്തിന്.

തയ്യാറാക്കുന്ന വിധം '

ചുവടു കട്ടിയുള്ള ഒരു പാനിൽ എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ കടുക്, ഉഴുന്നു പരിപ്പു് ,പരിപ്പു് ഒക്കെ ചേർത്ത് ' മൂക്കുമ്പോൾ 2 മുതൽ 4 വരെയുള്ള ചേരുവകൾ ചേർത്ത് വഴറ്റണം .. വഴന്നു കഴിയുമ്പോൾ എടുത്തു വെച്ച വെള്ളം ,ഉപ്പ് എന്നിവ ചേർത്തു തിളക്കുമ്പോൾ ,തേങ്ങാ ,കറിവേപ്പില ഇടണം'
അതിനു ശേഷം തീ കുറച്ചിട്ടു് റവകുറേശ്ശെ ഇട്ട് ഇളക്കി വാങ്ങണം' പ്രഞ്ചസാര 2 സ്പൂൺ ചേർത്താൽ രുചി കൂടും')
NB .. പഴം ,പപ്പടം ,കടലക്കറി ,ഏത്തപ്പഴം പുഴുങ്ങിയത് ഒക്കെ നല്ല കോമ്പിനേഷൻ ആണ് )


ഇല അട 

വേണ്ട ചേരുവകൾ
1. ഗോതമ്പുപൊടി ...(വറുത്ത അരിപ്പൊടി ആണങ്കിലും മതി) .............. നമ്മുടെ ആവിശ്യത്തിനു്.
2 തേങ്ങാ ചിരവിയത്.... ... നമ്മുടെ ആവിശ്യാ നസരണം എടുക്കാം)
3. ചെറിയ ജീരകം ............. കാൽ സ്പൂൺ
4. പഞ്ചസാര (ശർക്കര ) .... നമ്മുടെ മധുരത്തിനനുസരിച്ച് എടുക്കാം.
5. ഉപ്പു് ............ ഒരു നുള്ള്

തയ്യാറാക്കുന്ന വിധം ......
ഗോതമ്പുപൊടി ഉപ്പും ചേർത്ത് ചപ്പാത്തി മാവിനെക്കാട്ടിലും സ്വല്പം കൂടി അയവിൽ കുഴക്കുക .. സ്വല്പം വീതിയിൽ വാഴ ഇല കീറി (പടത്തിൽ കാണുന്ന പോലെ ) കുറേശ്ശെ മാവു് എടുത്ത് ഇലയിൽ പരത്തണം. അതിനു ശേഷം തേങ്ങാ ( പഞ്ചസാരയോ ,ശരക്കരയോ ഇട്ടിളക്കിയ തേങ്ങാ ) അകത്തു വെച്ചു് മടക്കി ചൂടായ തവയിൽ മറിച്ചും തിരിച്ചും ഇട്ടു് മുരിച്ചെടുക്കണം. ഇലവാടി കഴിയുമ്പോൾ നമുക്ക് ഇല മാറ്റിയിട്ടു് മുരിച്ചെടുക്കാം'

NB ഇതുപോലെയാണ് അരിപ്പൊടി കൊണ്ടും ഓട്ടട ഉന്നാക്കുന്നതു്.
അരിപ്പൊടി ആണങ്കിൽ തിളച്ച വെള്ളത്തിൽ വാട്ടി കുഴക്കണം.
2 .. ഇനിയും മധുരം ഉപയോഗിക്കാൻ പാടില്ലാത്തവർക്ക് ഇങ്ങനെ ഉണ്ടാക്കാം.
തേങ്ങായിൽ സ്വല്പം ഉപ്പു് ,ഉള്ളി അരിഞ്ഞത് ,സ്വല്പം ഇഞ്ചി കൊത്തിയരിഞ്ഞത് ,ഒരു പച്ചമുളകരിഞ്ഞും കൂട്ടി ഇളക്കി ആകൂട്ട് ഒട്ടടയ്ക്കകത്തുവെച്ച് ഉണ്ടാക്കിയാലും നല്ല രുചിയാണ്.
3. ഇല ഇല്ലാത്തവരും വിഷമിക്കേണ്ട. .....കാരണം നല്ല Plastic cover ,foil paper ഒക്കെ ഉണ്ടങ്കിലും ഒട്ടട ഉണ്ടാക്കാം ..
എണ്ണയോ ,വെള്ളമോ .cover ൽ തേച്ച് ആവിശ്യത്തിനുള്ള മാവ് ഉരുട്ടിയെടുത്തു് പരത്തി തേങ്ങാ കൂട്ടു് അകത്തു വെച്ചു മടക്കി ഓട്ടs Paper ൽ നിന്നും കയ്യിൽ എടുത്തു് ചൂടായ തവയിൽ ഇട്ട് ഉണ്ടാക്കിയെടുക്കാം.
plastic ,foil paper ഒന്നും തവയിൽ ഇടരുത്. ഉരുകി പോകും.





പഴംമാങ്ങാ കറി 



വേണ്ട ചേരുവകൾ
1. മാങ്ങാപ്പഴം ( ചെറിയ നാട്ടുമങ്ങാ) ..... 10 എണ്ണം
2. തേങ്ങാ ചിരവിയത്.. ......... ഒന്നര കപ്പ്.
3. ചെറിയ ഉള്ളി ...................... 10 എണ്ണം.
4 ജീരകം .................................. അര ടീസ്പൂൺ
5 പച്ചമുളക് ............................. 4' എണ്ണം'
6. മുളകുപൊടി ............ കാൽ സ്പൂൺ
7. മഞ്ഞൾ പൊടി .......... കാൽ സ്പൂൺ
8 ഉപ്പു് ,കറിവേപ്പില ......... ആവിശ്യത്തിന് .
9. ഉലുവാപ്പൊടി ........... കാൽ സ്പൂൺ
10 എണ്ണ ........................ 2 സ്പൂൺ
11. കടുക്, 2 വറ്റൽ മുളക്, 4 ചെറിയ ഉള്ളി അരിഞ്ഞത്. സ്വല്പം ഉലുവാ.. കറിവേപ്പില .. ( വറവിടാൻ )
12. തൈര് ഉsച്ചത് ......... 1 കപ്പ്.
13. (മധുരം ഇഷ്ടമുള്ളവർക്ക് കറിയിൽ പഞ്ചസാരയോ ,ശർക്കരയോ ചേർക്കാം)

തയ്യാറാക്കുന്ന വിധം

മാങ്ങാ തൊലി ചെത്തി ഒരു കുക്കറിൽ ഇട്ടു് രണ്ടു കപ്പ് വെള്ളവും, മഞ്ഞൾ പൊടി, മുളകുപൊടി, ഉപ്പു് ,2 പച്ചമുളകും കീറിയിട്ടു് ,കുറച്ച് കറിവേപ്പിലയും ചേർത്തു് അടച്ചു് വേവിക്കുക.4 വിസിലു് കേൾക്കുമ്പോൾ വാങ്ങി വെക്കണം.
2 മുതൽ 5 വരെയുള്ള ചേരുവകൾ നല്ലതുപോലെ അരച്ചെടുക്കണം
കുക്കർ തുറന്ന് തേങ്ങാ അരച്ചതും ഉടച്ചുവെച്ച മോരും ചേർത്തിളക്കി ചൂടാക്കി വാങ്ങി വെക്കണം.. ഒരുപാൻ അടുപ്പിൽ വെച്ചു് എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ കടുക് ചേർത്തു പൊട്ടി കഴിയുമ്പോൾ ബാക്കിയുളള ചേരുവകൾ ചേർത്തു് മൂപ്പിച്ച് കറിയിൽ ഒഴിക്കുക.
NB.
(മധുരം ഇഷ്ടമുള്ളവർക്ക്
ആവിശ്യാനുസരണം ചേർക്കാം.)
കുക്കറിൽ വെക്കാതെ ചട്ടിയിൽ അടുപ്പിൽ വെച്ചും മാങ്ങാപ്പഴം വേവിക്കാം.
.......



ബീഫ് ഉലർത്തിയത് (Beef fry)



വേണ്ട ചേരുവകൾ
1. ബീഫ് ..................... അര കിലോ (ചെറുതായി മുറിച്ച് കഴുകിയെടുത്ത് )
2 സവാള നീളത്തിൽ അരിഞ്ഞത് .... 3 ചെറുത്
3 ഇഞ്ചി ചതച്ചത് '............... 1 സ്പൂൺ
4. വെളുത്തുള്ളി ചതച്ചത് ..... 1 സ്പൂൺ
5. പിരിയൻ മുളകുപൊടി ...... 1 സ്പൂൺ
6. മുളകുപൊടി ....................... അര സ്പൂൺ
7 മല്ലിപ്പൊടി ............................. 1 സ്പൂൺ
8ഗരം മസാലപ്പൊടി ................. അര സ്പൂൺ
9 'മഞ്ഞൾപ്പൊടി ........................ അര സ്പൂൺ
10 കുരുമുളകുപൊടി ................ ഒന്നര സ്പൂൺ
11പച്ചമുളക് ....................... 2 എണ്ണം രണ്ടായി പിളർന്നത്
12 തേങ്ങാ ക്കൊത്ത് അരിഞ്ഞത് .. 3 സ്പൂൺ
13ഉപ്പു്. കറിവേപ്പില .... ആവിശ്യത്തിന്
14വെളിച്ചെണ്ണ '..............ആവിശ്യാനുസരണം

തയ്യാക്കുന്ന വിധം
ഒരു കുക്കറിൽ പിഴിഞ്ഞു വാരിയ ബീഫ് ഇട്ടു്
3 മുതൽ 10 വരെയുള്ള ചേരുവകളിൽ പകുതി വീതം ചേർത്ത് ,ഉപ്പു് ,കറിവേപ്പില പച്ചമുളക് കീറിയതും. തേങ്ങാക്കൊത്ത്1 ഗ്ലാസ്സ് വെള്ളവും ചേർത്ത് കുക്കർ അടുപ്പിൽ വെച്ച് 3 വിസിലു കേൾക്കുമ്പോൾ വാങ്ങി വെച്ച് 'വെള്ളമുണ്ടങ്കിൽ വറ്റിച്ചെടുക്കണം.
ഇതേ സമയം ഒരു പാൻ അടുപ്പിൽ വെച്ച് എണ്ണ ഒഴിച്ച് ഇതിലേക്ക് സവാള അരിഞ്ഞത് ചേർത്തു് വഴറ്റി പിന്നീടു് ഇഞ്ചി .വെളുത്തുള്ളി ഇട്ടിളക്കി 5 മുതൽ 10 വരെയുള്ള ബാക്കി മസാലകളും ചേർത് ഇളക്കി മൂത്ത മണം വന്നു കഴിയുമ്പോൾ വേവിച്ചു വെച്ച ബീഫ് ചേർത്തു് ഇളക്കി വറ്റിച്ചെടുക്കുക. നമ്മുടെ ഇഷ്ടമുള്ള പാകത്തിന് വാങ്ങാം.മല്ലിയില .കറിവേപ്പില ഇട്ടു് അലങ്കരിച്ച വിളമ്പാം .
NB.1 എരിവു് നമ്മുടെ ഇഷ്ടാനുസരണം കൂട്ടുകയോ ,കുറയ്കയോ ചെയ്യാം.
2ആവിശ്യമെങ്കിൽ തക്കാളി അരിഞ്ഞത് വഴറ്റുമ്പോൾ ചേർക്കാം.
3. Beeffry പല രീതിയിലും ഉണ്ടാക്കാം.
അതിൽ ഒരു രീതി മാത്രമാണ് മുകളിൽ എഴുതിയത്.
ഇഷ്ടപ്പെട്ടങ്കിൽ like ഉം Comment ഒക്കെ ഇടണം


















Comments