Egg Kothu chappati



ആവശ്യമുള്ള സാധനങ്ങൾ
1. ചപ്പാത്തി - 6 ( നീളത്തിൽ മുറിച്ചത്)
2. സവാള - 1 പച്ചമുളക്- 2
3. ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്- 2 tsp
4. തക്കാളി - 2 small
5. മുട്ട- 4
6. മഞ്ഞൾപൊടി- 1/4 tsp
7. കശ്മീരി മുളകുപൊടി- 1 tsp
8. ഗരം മസാല- 1/2 tsp
9. പെരിഞ്ചീരകം - 1 tsp
10. കുരുമുളകുപൊടി- 1+11/2 tsp
11. വെജിറ്റബിൾ ഓയിൽ
12. ആവശ്യത്തിന് ഉപ്പ്
13. മല്ലിയില

തയ്യാറാക്കുന്ന വിധം
ഒരു ബൗളിൽ 4 മുട്ട പൊട്ടിച്ചൊഴിക്കുക. അതിൽ കുറച് ഉപ്പും കുരുമുളകുപൊടിയും ചേർത്തിളക്കുക.
ഒരു ഫ്രയിംഗ് പാനിൽ എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ അതിൽ മുട്ട ഒഴിച്ച് ഒന്ന് ചിക്കി പൊരിച്ചത് എടുക്കുക.
അതേ ഫ്രയിംഗ് പാനിൽ എണ്ണ ഒഴിച്ച് അതിൽ പെരും ജീരകം ഇടുക. പെരുംജീരകം പൊട്ടുമ്പോൾ അതിൽ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ഇടുക. ഇഞ്ചി വെളുത്തുള്ളി 1 മൂക്കുമ്പോൾ അതിലേക്ക് സവാള ഇട്ടു വഴറ്റുക. സവാള ഒരു ബ്രൗൺ നിറം ആകുമ്പോൾ നമുക്ക് തക്കാളി ചേർക്കാം. തക്കാളി ഉടയുന്ന പാകമാകുമ്പോൾ അതിൽ പൊടികൾ ചേർക്കാം. മഞ്ഞൾപൊടി, മുളകുപൊടി കുരുമുളകുപൊടി ഗരം മസാല ഉപ്പ് പാകത്തിന് എല്ലാം ചേർത്ത് പച്ചമണം മാറുന്നത് വരെ വഴറ്റുക.
മസാല നല്ലപോലെ മൂത്തു കഴിയുമ്പോൾ അതിലേക്ക് ചിക്കി പൊരിച്ച വെച്ച് മുട്ടയും
ചപ്പാത്തി നീളത്തിൽ അരിഞ്ഞതും ചേർത്ത് ഇളക്കുക. നല്ലപോലെ ഇളക്കി ഒരു രണ്ട് മിനിറ്റ് അടച്ച് വെച്ച് വേവിക്കുക. ഇനിയും അടപ്പ് തുറന്ന് എല്ലാം നല്ലപോലെ ഒന്നൂടെ മിക്സ് ചെയ്തു എടുക്കുക. മല്ലിയില ഇട്ട് ഒന്ന് ഇളക്കി ചൂടോടെ സെർവ് ചെയ്യാവുന്നതാണ്.

  
                                             -----------------------------------------

English translation:

Chapati - 6( cut into strips)
Egg - 4
Onion - 1 big
Green chilly - 2
Tomato - 2 small
Ginger garlic paste 2 tsp
Kashmiri red chilly powder - 1 tsp
Turmeric powder - 1/2 tsp
Pepper powder - 1 + 1 1/2 tsp
Garam masala powder 1 tsp
Fennel seeds - 1/2 tsp
Salt
Coriander leaves

Into a bowl add the egg, pepper powder, and salt and mix well. Into a frying pan add oil and pour the egg mixture and stir well. Fry the egg and transfer it to a plate. Into the same frying pan add oil and fennel seeds. When the fennel seeds crackle add the ginger garlic paste and stir till the raw smell goes. Now add the onion and green chilly and stir it becomes translucent. Add the tomato and stir well. Now add all the powders and salt in the masala and stir till everything combines. Add the egg mix and chapati and mix well for 5 mins. Add coriander leaves and serve hot.





Comments