Chicken salami fried rice

ചിക്കൻ സലാമി ഫ്രൈഡ് റൈസ് 


വേണ്ട ചേരുവകൾ

1ബിരിയാണി അരി .................. ഒന്നരകപ്പു്.
2 ചിക്കൻ സലാമി ( ചിക്കൻ സോസേജ് ആണെങ്കിലും മതി ) ...................... ചെറിയ ചതുര കഷണങ്ങൾ ആയി മുറിച്ചത് ...... മുക്കാൽ കപ്പു്.
3. സവാള ചെറുതായി അരിഞ്ഞത് ... 2 ചെറുത്
4 കാപ്സികം (ചുവപ്പു് ,പച്ച ,മഞ്ഞ) ക്യൂബായി അറിഞ്ഞത് ........... 4 സ്പൂൺ
5. ഇഞ്ചി ,വെളുത്തുള്ളി കൊത്തിയരിഞ്ഞത് .. ഒന്നര സ്പൂൺ
6. കാരറ്റു് ചെറിയ ചതുര കഷണങ്ങളായി അരിഞ്ഞത് '........... 4 സ്പൂൺ
7 മുട്ട ................ 1 എണ്ണം
8 കുരുമുളകു പൊടി ......... 1 സ്പൂൺ
9. സ്വീറ്റ് ചില്ലി സോസു് ,സോയാസോസു് ടുമാറ്റോ സോസ് 3 സോസും ...ഒന്നര സ്പൂൺ വീതം
10' മല്ലിയില ........................ ആവിശ്യത്തിന്
11. എണ്ണ ,ഉപ്പു് ....................ആവിശ്യാനുസരണം.
12 നാരങ്ങാനീര് ........... 1 സ്പൂൺ

തയ്യാറാക്കുന്ന വിധം
.....................................
ഒരു പാത്രത്തിൽ വെള്ളം വച്ച് തിളക്കമ്പോൾ
ആവിശ്യത്തിന് ഉപ്പും നാരങ്ങാനീരും ചേർത്തു് കഴുകി വാരിയ അരിയും ഇട്ടു് മുക്കാൽ വേവാകുമ്പോൾ ചോറു ഊറ്റിയിടണം. ( ചോറു വെന്തുപോകരുത് .നാരങ്ങാനീര് ചേർക്കുന്നത് ചോറു് ഒട്ടിപിടിക്കാതിരിക്കാൻ വേണ്ടിയാണ് )
ഒരു പാൻ വെച്ച് ഓയിലോ ,നെയ്യോ ഒഴിച്ച് സ്വല്ലംകുരുമുളകുപൊടി ചേർത്ത് ചിക്കൻ സലാമി ഒന്ന് ചെറുതായി വറുത്തെടുക്കണം.
(ഒത്തിരി മുരിഞ്ഞു പോകരുത്)
ആ പാനിൽ തന്നെ മുട്ടപൊട്ടിച്ചൊഴിച്ച് സ്വല്പം കരുമുളകുപൊടി ,ഉപ്പും ചേർത്തു് ചിക്കി പൊരിച്ചെടുക്കണം'
വേറൊരു പാൻ അടുപ്പിൽ വെച്ച് ഓയില് ഒഴിച്ച് ഇഞ്ചി, വെളുത്തുള്ളി അരിഞ്ഞത് ഇട്ടിളക്കി പിന്നീട് സവാള അരിഞ്ഞത് ചേർത്തു് 'ഇളക്കി ഇതിന്റെ കൂടെ കാരറ്റ് ഇട്ട് നല്ലതുപോലെ വഴന്നു കഴിയുമ്പോൾ കാപ്സികം ചേർത്തു് ഇളക്കി ഉപ്പും ,കുരുമുളകുപൊടി ,മുട്ട ചിക്കിയതും സലാമി ചിക്കൻ വറുത്തതും: ഇട്ടു് യോജിപ്പിച്ച് ,ചോറും 3 സോസുകളും ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിച്ച് മല്ലിയിലയും ചേർത്ത് 'ഇളക്കിവിളമ്പാം

NB. സലാമി ചിക്കൻ സൂപ്പർമാർക്കറ്റുകളിൽ കിട്ടും. ഇല്ലെങ്കിൽ സോസേജ് വാങ്ങിയിട്ട് മുറിച്ചെടുത്താലും മതി ..


Comments