Beverages

കുലുക്കി സർബത് 


വേണ്ടചേരുവകൾ
'................................
1. നാരങ്ങാ ........... 1 എണ്ണം
2 കശ് കശ് '............ 1 സ്പൂൺ
3. പഞ്ചസാര '............ ആ വിശ്യത്തിന്
4 ഉപ്പു് '.........:............... ആവിശ്യാനുസരണം
5. പച്ചമുളക് ..... 1 എണ്ണം (എരിവു് വേണമെങ്കിൽ മാത്രം മതി )
6. ഇഞ്ചി ......... ഒരു ചെറിയ കഷണം.(വേണമെങ്കിൽ മാത്രം ചേർത്താൽ മതി )
(1glas ന്റെ കണക്കാണ് ഞാൻ എഴുന്നത് .ഏറെ വേണമെങ്കിൽ അതിന്നനു സരിച്ച് ചേരുവകൾ ഏറെ ചേർക്കണം.)

തയ്യാറാക്കുന്ന വിധം
............................:.......
അരകപ്പു വെള്ളത്തിൽ 1 സ്പൂൺ കശ് കശ് ഇട്ടു് 10 മിനിറ്റ് വെക്കണം. .1 നാരങ്ങാ പിഴിഞ്ഞു് നീരെടുക്കണം .( 1 ഗ്ലാസ്സിനുള്ള അളവാണ് )
ഇനിയും നല്ല അടപ്പുള്ള കുപ്പിയോ, അതുപോലുള്ള ഒരു അടപ്പുള്ള ഒരു പാത്ര മോ എടുത്തു് ,നാരങ്ങാനീര് ,ഉപ്പു് ,പഞ്ചസാര മുളക് ,ഇഞ്ചി, ചതച്ചതും ,കശ് കശ് കുതിർത്തും ചേർത്തു് നല്ലതുപോലെ കുലുക്കി ,തണുത്ത വെള്ളവും ഐസ്സ് കട്ടയും ചേർത്തു് കുടിക്കാം. സ്വാദിഷ്ടമായ കുലുക്കി സർബത്തു് റെഡി



മോര് (വേനൽ ചൂടിന് പറ്റിയ പാനീയം )


. വേണ്ട ചേരുവകൾ
................................:......
I വെണ്ണ നീക്കിയ മോര് .......... | ഗ്ലാസ്സ്
2 പച്ചമുളക് (കാന്താരി) ...... നമ്മുടെ എരിവിന് ആവശ്യമുള്ളത് ചേർക്കാം)
2 ഇഞ്ചി ..................... ഒരു കഷണം
3 കറിവേപ്പില .............. 3 തണ്ട്
4. ചെറിയ ഉള്ളി ............ 3 എണ്ണം
5 ഉപ്പു് ..................... ആ വ ശ്യത്തിന്
6. നാരകത്തിന്റെ ഇല ....... രണ്ടു് ( ഉണ്ടങ്കിൽ മതി )
തയ്യാറാക്കുന്ന വിധം
.................................
2 മുതൽ 4വരെയുള്ള ചേരുവകൾ കഴുകി
ഒരു മിക്സിയുടെ ജാറിൽ ഇട്ട് സ്വല്പം വെള്ളവും ചേർത്തു് 1 മിനിറ്റു നേരം ഒന്ന് അടിക്കണം .. അതിനു ശേഷം മോര് ,ഉപ്പു് ,നാരകത്തിന്റെ ഇല ചേർത്തു് ഒന്ന് അടിച്ച് എടുത്തു് കുടിക്കാം......
(മോരിന് ഒത്തിരി ഗുണങ്ങളുണ്ട്. ആഹാരം പെട്ടെന്ന് ദഹിക്കാനുളകഴിവു് ,കരളിന് നല്ലതാണ്‌ മോര് ,വയറിനുള്ളിലെ രോഗങ്ങൾക്കും മോര് നല്ലതാണ് ... ഒരു കാര്യം ശ്രദ്ധിച്ചാൽ മതി പാടമാറ്റിയ പാലിൽ നിന്നു ഉണ്ടാക്കുന്ന മോരിന് മാത്രമേ ഈ ഗുണങ്ങളുണ്ടാകൂ )





Comments