Tuna fish Cutlet

 വേണ്ട ചേരുവകൾ
1..ട്യൂണ ഫിഷ്....... 150g... 1can
2.. ഉരുളക്കിഴങ്ങ്...... വലിയ ഒരെണ്ണം... ( ചെറുതാണെങ്കിൽ രണ്ടെണ്ണം വേണം)
3.. സവാള ചെറുതായി അരിഞ്ഞത്.... മീഡിയം സൈസ് രണ്ടെണ്ണം
4.. ഇഞ്ചി പൊടിയായി അരിഞ്ഞത്... ഒന്നര സ്പൂൺ
5 പച്ചമുളക്.. രണ്ടെണ്ണം... ( എരുവിന് അനുസരിച്ച് കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാം)
6... മഞ്ഞൾപ്പൊടി.... അര ടീസ്പൂൺ കുരുമുളകുപൊടി... ഒരു ടീസ്പൂൺ
7. ഗരംമസാലപ്പൊടി.. അര ടീസ്പൂൺ
8... ബ്രെഡ് പൊടിച്ചത്... ആവശ്യത്തിന്
9..മുട്ട........ 2എണ്ണം
10...ഉപ്പ്‌, കറിവേപ്പില.......
ആവിശ്യത്തിന്

പാകം ചെയ്യുന്ന വിധം
ചൂടായ ചീ നച്ചട്ടിയിൽ എണ്ണയൊഴിച്ച് സവാള, പച്ചമുളക്, കറിവേപ്പില, ഇഞ്ചി ഇത്രയും ചേർത്ത് നല്ലതുപോലെ വഴറ്റുക
സവാള മുരിഞ്ഞു ക ഴിയുമ്പോൾ ഇതിലേക്ക് മഞ്ഞൾപൊടിയും, ടിൻ ടിൻ ഫിഷും ചേർത്ത് നല്ലപോലെ വഴറ്റുക... ടിൻഫിഷനകത്ത് സ്വല്പം ഗ്രേവി കാണും അത് നല്ലതുപോലെ വറ്റിച്ചെടുക്കണം ഇനിയും ഇതിലേക്ക് കുരുമുളകു പൊടി, ഉപ്പ്, ഗരം മസാല പൊടി ചേർത്ത് ഇളക്കണം ഉരുളക്കിഴങ്ങ് പുഴുങ്ങി തൊലികളഞ്ഞ് പൊടിച്ചെടുത്ത് സവാളയുടെ കൂടെ ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിക്കണം കറിവേപ്പില നമ്മുടെ ആവശ്യാനുസരണം ചേർകാം കറിവേപ്പില എത്ര ചേർത്താലും നല്ല ടേസ്റ്റ് ആണ്
പിന്നെ ഈ രണ്ടു മുട്ട പൊട്ടിച്ചൊഴിച്ച് നല്ലതുപോലെ പതപ്പിച്ച് മാറ്റിവെക്കണം പിന്നീട് ഈ കൂട്ട് ചെറിയ നാരങ്ങയുടെ വലുപ്പത്തിൽ ഉരുട്ടി ചെറുതായൊന്ന് പരത്തിയിട്ട് മുട്ടയിൽ മുക്കി ബ്രെഡ് പൊടിയിൽ നല്ലതുപോലെ റോൾ ചെയ്ത ചൂടായ എണ്ണയിൽ വറുത്തു കോരിയെടുക്കണം...

ദശക്കട്ടിയുള്ള ഏതു മീനും നമുക്ക് ഇങ്ങനെ ഉണ്ടാക്കാവുന്നതാണ് കട്ടിയുള്ള മീൻ നമ്മൾ കഴുകി വൃത്തിയാക്കി നല്ലതുപോലെ മഞ്ഞപ്പൊടി ഉപ്പ് ചേർത്ത് വേവിക്കണം ട്യൂണ മീനിന് പകരം ദശക്കട്ടിയുള്ള മീൻ നമുക്ക് ഇങ്ങനെ തന്നെ കട്ട്ലെറ്റ് ഉണ്ടാക്കാം
ട്യൂണ മീൻ കട്ലറ്റ് വെക്കുമ്പോൾ നമ്മൾ ഒരു കാര്യം ശ്രദ്ധിക്കണം ടിൻ ഫിഷ് ആകുമ്പോൾ പൊതുവെ അതിൽ സ്വല്പം ഉപ്പ് കാണും അതനുസരിച്ച് വേണം നമ്മൾ കൂട്ടിന് ഉപ്പ് ചേർക്കാൻ...

Comments