Paneer Potato roll

Paneer Potato roll



പനീർ പൊട്ടെറ്റോ റോൾസു്. (paneer potato rolls)
.....................................................................
വേണ്ട ചേരുവകൾ

| പൊട്ടെറ്റോ കഴുകി വേവിച്ചു് .......... വലുത്
2 പനീർ നീളത്തിൽ കനം കുറച്ച് മുറിച്ചത്. .... നമ്മുടെ ആവിശ്യാനുസരണം എടുക്കാം .
3 സവാള കൊത്തിയരിഞ്ഞത്. ........ 4 സ്പൂൺ
4 പച്ചമുളക് ചെറുതായി അരിഞ്ഞത് .. 2 എണ്ണം .
5. ഇഞ്ചി കൊത്തിയരിഞ്ഞത് .... 1 സ്പൂ പ്പൂൺ
6. കുരുമുളകുപൊടി ............. കാൽ സ്പൂൺ
7. ഗരം മസാലപ്പൊടി ............ കാൽ സ്പൂൺ
8 മഞ്ഞൾ പൊടി ................... സ്വല്പം
9. ഉപ്പു് ,മല്ലിയില ...................... ആവിശ്യത്തിനു്.
10. ബ്രഡു് പൊടി (resk പൊടിച്ചാലും മതി ) ... 3 കപ്പു്
11. മുട്ട ........... 2, 3 പൊട്ടിച്ച് അടിച്ചു വെക്കണം ..
12. എണ്ണ........വറുക്കാൻ ആവിശ്യത്തിന്‌.

തയ്യാറാക്കുന്ന വിധം.

പൊട്ടെറ്റോ തൊലി കളഞ്ഞ് നല്ലതുപോലെ പൊടിച്ചെടുക്കണം 2മുതൽ 9 വരെയുള്ള ചേരുവകൾ പൊടിച്ചു വെച്ച പൊട്ടെറ്റോയുടെ കൂടെ നല്ലതുപോലെ ഇളക്കി യോജിപ്പിക്കണം.. ( ഒട്ടും വെള്ളമയം ഉണ്ടാകരുത് ..ഉരുട്ടുമ്പോൾ പൊടിഞ്ഞു പോകുന്നുണ്ടങ്കിൽ കുറച്ച് ബ്രഡു് പൊടിച്ചതും ചേർത്തു് ഇളക്കാം )
ഈ കൂട്ടു് ഒരു നാരങ്ങാ വലുപ്പത്തിൽ ഉരുട്ടി കൈവെള്ളയിൽ വച്ചു പരത്തി ഒരു പനീർ പീസു് വെച്ചു് പടത്തിൽ കാണുന്ന പോലെ നീളത്തിൽ ചുരുട്ടി മുട്ട കൂട്ടിൽ മുക്കി ബ്രഡു് പൊടിയിൽ പൊതിഞ്ഞു് പാനിൽ ചൂടായ എണ്ണയിൽ വറുത്തെടുക്കുക
NB. Tomato Sauce ന്റെ കുടെയോ ,Bun ,bread ഇവയുടെ ഉള്ളിൽ വെച്ചു് സാൻവിച്ചു പോലെ കഴിക്കാം കുട്ടികൾക്ക് നല്ല ഒരു Snack ആണ്.


Comments