Bread potato omlette

Bread Potato Omelet

Ingredients
പൊട്ടറ്റോ - 2 ചെറുത്‌
സവാള - 1 ചെറുത്‌.

.......
മുട്ട - 5
ബ്രെഡ് - 5 സ്‌ലൈസ്
ക്യാരറ്റ് - 1 ചെറുത്‌
കുരുമുളക് പോടീ - 2 tsp
ഒറിഗാനോ - 1 tsp
ചില്ലി ഫ്ളക്സ് - ഓപ്ഷണൽ
മല്ലിയില - കുറച്ചു
എണ്ണ - 2 tsp
ബട്ടർ - 1 tsp
ഉപ്പു
ആദ്യം ഉരുളക്കിഴങ്ങും കാരറ്റും സവാള ചെറിയ cubes ആയി അരിഞ്ഞ് മാറ്റി വയ്ക്കുക. ബ്രഡ് സ്ലൈസ് ചെറിയ സ്ക്വയർ പീസാക്കി കട്ട്‌ ചെയ്ത മാറ്റിവെക്കുക.
ഇനി ഒരു ഫ്രയിംഗ് പാൻ എടുത്ത് കുറച്ച് എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ സവാളയും ഉരുളക്കിഴക് ഇട്ടു വഴറ്റുക. ഒരു 5 മിനിറ്റ് കഴിയുമ്പോൾ ക്യാരറ്റ് ഇട്ട് വഴറ്റുക. എല്ലാ പച്ചക്കറികളും വഴന്നു കഴിയുമ്പോൾ അതിലേക്ക് കുരുമുളകുപൊടി, ഒറിഗാനോ, ചതച്ച മുളക്, ഉപ്പ്, മല്ലിയില എന്നിവയിട്ട് വഴറ്റി എടുക്കുക.
ഒരു ബൗൾ എടുത്തു അതിൽ വഴറ്റി വെച്ച കൂട്ടു ഇട്ടു, മുട്ടയും ഇട്ടു നല്ലപോലെ മിക്സ്‌ ചെയുക. ഉപ്പ ഒക്കെ പാകം ആണോന്നു നോക്കുക.
ഇനീം ഒരു ഫ്രയിങ് പാൻ അടുപ്പിൽ വെച്ച് കുറച്ചു ബട്ടർ ഇടുക. അതിൽ മുട്ട ഉരുളക്കിഴങ് മിക്സ്‌ ഇടുക. നല്ലപോലെ പാനിൽ spread ചെയ്തു ഒഴിക്കുക. പിന്നെ ഇതിന്റെ മുകളിൽ ബ്രെഡ് slices അടുക്കി വെക്കുക. ഒരു lid വെച്ച് അടച്ചു ചെറിയ തീയിൽ 10 mins കുക്ക് ചെയുക. 10 mins കഴിയുമ്പോൾ ഓംലറ്റ് തിരിച്ചിടുക. അതിനു ഒരു plate പാനിന്റെ മുകളിൽ വെച്ച് പാൻ പതുക്കെ തിരിച്ചു omlete പ്ലേറ്റിൽ വെക്കുക. എന്നിട്ടു പതുക്കെ പ്ലേറ്റിൽ നിന്ന് omlete പനിലക്കു ബ്രെഡ് slices താഴേ വരുന്നത് പോലെ ഇടുക എന്നിട്ടു ഒരു 5-6 mins കുക്ക് ചെയുക. കുക്ക് ആയിക്കഴിഞ്ഞു photoyil കാണുന്നതുപോലെ നല്ലയൊരു പ്ലേറ്റിൽ serve ചെയുക.







Comments